റബര്‍ ഉത്പാദകസംഘം റീജണല്‍ ഫെഡറേഷന് വാർഷികം
1488795
Saturday, December 21, 2024 4:30 AM IST
പത്തനംതിട്ട: റബര്‍ ഉത്പാദകര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളെയും വെല്ലുവിളികളെയും പരിഹരിക്കുവാൻ റബര്‍ ഉത്പാദക സംഘങ്ങളുടെ റീജണല്‍ ഫെഡറേഷന് പ്രതിജ്ഞാബദ്ധമാണെന്ന് നാഷണല്‍ ഫെഡറേഷന് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി മുന്‍ പ്രസിഡന്റ് സുരേഷ് കോശി. റീജിയണൽ ഫെഡറേഷൻ മൂന്നാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ അടഞ്ഞുകിടക്കുന്ന റബര്‍ തോട്ടങ്ങള്‍ ഉടമകളുമായി സഹകരിച്ച് ഉത്പാദനം ആരംഭിക്കുവാന്‍ ഫെഡറേഷന് നേതൃത്വം നല്‍കുമെന്നും സജീവമല്ലാത്ത റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും സുരേഷ് കോശി പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.എം. ബേബി അധ്യക്ഷത വഹിച്ചു.
റ്റി.കെ.സാജു, പി.എസ്. ജോണ്‍, റ്റി.എസ്. തോമസ്, അജയന് വള്ളിക്കോട്, ബോസ് കൈതാളം എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.കെ. സാജു- പ്രസിഡന്റ്, പി.എസ്. ജോണ്‍ - വൈസ് പ്രസിഡന്റ്, റ്റി.എസ്. തോമസ് - സെക്രട്ടറി, എന്‍.ജെ. ജോസ് -ജോയിന്റ് സെക്രട്ടറി, അജയന് വള്ളിക്കോട് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.