പണം തട്ടിയെടുത്ത കേസിൽ അറസ്റ്റ്
1488666
Friday, December 20, 2024 7:42 AM IST
അടൂർ: ഫുട്ബോൾ ക്ലബിൽ അവസരം നൽകാമെന്നു പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം ചെല്ലാനം അറയ്ക്കൽ വീട്ടിൽ ജോൺ ബോസ്കോയെയാണ് (33) അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അടൂർ സ്വദേശിയായ യുവാവിൽനിന്ന് ഒന്നര ലക്ഷം രൂപയാണ് ഇയാൾ പലപ്പോഴായി തട്ടിയെടുത്തത്. ഫുട്ബോൾ പ്രേമിയായ യുവാവ് മുംബയിലുള്ള ഒരു ഫുഡ്ബോൾ ക്ലബിൽ ചേരാൻ വേണ്ടി ചെന്നപ്പോഴാണ് ജോൺ ബോസ്കോയെ പരിചയപ്പെടുന്നത്. തന്നെ മറ്റൊരു ക്ലബിൽ ചേർക്കാമെന്ന് പറഞ്ഞു പലപ്പോഴായി പണം കൈമാറുകയായിരുന്നു. പിന്നീട് ക്ലബിലേക്ക് പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് അടൂർ പോലീസിൽ പരാതി നൽകുന്നത്. അടൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ജോൺ ബോസ്കോയെ അറസ്റ്റു ചെയ്തു.