നെല്ല് കൃഷിയിൽ ഈശോ രൂപം; അജയകുമാറിന്റെ കൃഷിയിടത്തിൽ മാർ സെറാഫിം മെത്രാപ്പോലീത്തയെത്തി
1488770
Saturday, December 21, 2024 4:20 AM IST
പുല്ലാട്: നെല്‍ച്ചെടികൾ കൃഷി ചെയ്ത് അതിൽ ഈശോ രൂപം ചിട്ടപ്പെടുത്തിയ കൃഷിയിടം കാണാന്‍ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയെത്തി.
പത്തനംതിട്ട പുല്ലാട് ആല്മാവ് കവലയ്ക്ക് സമീപമുളള അജയകുമാര്‍ വല്യുഴത്തിലിന്റെ കരനെല്‍ കൃഷിയിടത്തിലാണ് ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഇന്നലെ സന്ദർശനം നടത്തിയത്.
അപൂര്‍വവും പോഷക സമൃദ്ധവുമായ 22 ഇനം നെല്ലിനങ്ങള്‍ കൃഷി ചെയ്തിട്ടുളള പുരയിടം മെത്രാപ്പോലീത്ത നടന്നുകണ്ടു. കൃഷിരീതികള്‍ മനസിലാക്കുകയും ചെയ്തു. പ്രവാസിയും പ്രമുഖ കര്‍ഷകനുമായ അജയകുമാര്‍ വല്യുഴത്തിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
കൃഷിക്ക് മാര്‍ഗ നിര്‍ദേശം നല്കുന്ന സുനില്‍ കുമാര്‍, മ്യൂറല്‍ ആര്‍ട്ടിസ്റ്റ് അഖില്‍ ആറന്മുള എന്നിവരും ആദരം ഏറ്റുവാങ്ങി. തുമ്പമണ്‍ ഭദ്രാസന പിആര്‍ഒ ബാബുജി ഈശോയും സന്നിഹിതനായിരുന്നു.