പ​ത്ത​നം​തി​ട്ട: വീ​ഡി​യോ കോ​ളി​ലൂ​ടെ അ​ന്ധേ​രി പോ​ലീ​സെ​ന്നും സി​ബി​ഐ എ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 37, 61,269 രൂ​പ ത​ട്ടി​യ​കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ കൂ​ടി പി​ടി​യി​ല്‍. കേ​സി​ല്‍​ഒ​ന്നാം പ്ര​തി പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം വ​രോ​ട് കു​ള​മു​ള്ളി​ല്‍ വീ​ട്ടി​ല്‍ സ​ല്‍​മാ​നു​ല്‍ ഫാ​രി​സ്(25), മൂ​ന്നാം പ്ര​തി കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി കൊ​ല്ലാ​ര്‍​കു​ടി കാ​ട്ടു​പൊ​യ്ക​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൂ​ജ​പ്പു​ര ജി​ല്ലാ ജ​യി​ലി​ലെ​ത്തി കോ​യി​പ്രം പോ​ലീ​സ് ഫോ​ര്‍​മ​ല്‍ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ ക്രൈം ​സ്റ്റേ​ഷ​ന്‍ ഇ​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തതും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​തു​മാ​ണ്.

കേ​സി​ല്‍ ഒ​റ്റ​പ്പാ​ലം വ​രോ​ട് മു​ള​ക്ക​ല്‍ വീ​ട്ടി​ല്‍ മൊ​യ്ദു സാ​ഹി​ബ് (20)പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ത​ടി​യൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​ണ​മാ​ണ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ ന​ഷ്ട​മാ​യ​ത്. തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് എ​സ്ഐ ഷി​ബു​രാ​ജ്, എ​സ് സി​പി​ഒ ജോ​ബി​ന്‍ ജോ​ണ്‍, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍​കു​മാ​ര്‍, അ​ക്ഷ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.