കോ​ന്നി: കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ന്നി ഫെ​സ്റ്റ് ഇ​ന്നു മു​ത​ൽ ജ​നു​വ​രി ഒ​ന്നു വ​രെ പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

നൂ​റി​ൽ​പ​രം സ്റ്റാ​ളു​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ വി​നോ​ദ​ങ്ങ​ൾ, ഫു​ഡ് കോ​ർ​ട്ട്, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള മ​ത്സ​ര​ങ്ങ​ൾ, ക​ലാ​സ​ന്ധ്യ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ​വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ആ​ദ​രി​ക്കും.

ച​ല​ച്ചി​ത്ര സീ​രി​യ​ൽ താ​ര​ങ്ങ​ളും വി​വി​ധ ടി​വി പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കും. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ക​ലാ​സം​ഘ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കും. ക്രി​സ്മ​സ് ഗാ​നാ​ലാ​പ​ന മ​ത്സ​രം , ച​ല​ച്ചി​ത്ര ഗാ​നാ​ലാ​പ​ന മ​ത്സ​രം , ചി​ത്ര​ര​ച​നാ മ​ത്സ​രം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് ന​ട​ക്കും.

ഇ​ന്ന് രാ​ത്രി ഏ​ഴി​ന് ക​ൾ​ച്ച​റ​ൽ ഫോ​റം ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​യ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​യ​ർ​മാ​ൻ റോ​ബി​ൻ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​വേ​ഗ കാ​ർ​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ്ജി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ 25ന് ​രാ​ത്രി ഏ​ഴി​ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 27ന് ​കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ നൃ​ത്ത അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ദേ​വാ​ങ്ക​ണം ച​ല​ച്ചി​ത്ര ഗാ​ന ര​ച​യി​താ​വ് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​നു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ചെ​യ​ർ​മാ​ൻ റോ​ബി​ൻ പീ​റ്റ​ർ, ക​ൺ​വീ​ന​ർ ബി​നു​മോ​ൻ ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.