കടയില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
1488772
Saturday, December 21, 2024 4:20 AM IST
പത്തനംതിട്ട: സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി, കടയ്ക്കുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി സാദേക് അലിയാണ് (28) പിടിയിലായത്. അബാന്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മറിയം സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ കയറി പ്രതി, ഫോണ്‍ മോഷ്ടിക്കുകയായിരുന്നു.
ഇതിനിടയില്‍ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്റെ പരിസരത്തു നടന്ന് മൊബൈല്‍ ഫോണ്‍ വില്ക്കാന് ശ്രമിച്ചയാളെ നാട്ടുകാര്‍ സംശയം തോന്നി തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ ഇവ മോഷ്ടിച്ചതാണെന്ന് യുവാവ് സമ്മതിച്ചു. മൂന്നു ഫോണുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.