വനമിത്ര അവാര്‍ഡ്
1488654
Friday, December 20, 2024 7:42 AM IST
പത്തനംതിട്ട: ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്കുന്ന വനമിത്ര പുരസ്കാരത്തിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും അടങ്ങിയ അപേക്ഷ എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് 31 വരെ സമര്‍പ്പിക്കാം.
ഒരിക്കല്‍ പുരസ്കാരം ലഭിച്ചവര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് അപേക്ഷിക്കരുത്. ഫോണ്‍: 8547603707, 8547603708, 0468-2243452. വെബ്സൈറ്റ്: https:// forest.kerala.gov.in/