സിറ്റഡൽ സ്കൂളിൽ ഇരട്ടകൾക്ക് ആദരം
1488792
Saturday, December 21, 2024 4:30 AM IST
റാന്നി: ലോക ഇരട്ടദിനത്തോടനുബന്ധിച്ച് റാന്നി സിറ്റഡൽ റസിഡൻഷ്യൽ സ്കൂളിലെ പഠിതാക്കളായ 38 ഇരട്ട സഹോദരങ്ങളെ സഹപാഠികൾ ചേർന്ന് ആദരിച്ചു. ക്രിസ്മസ് ആഘോഷവും ഇതോടനുബന്ധിച്ച് നടത്തി.
സ്കൂളിൽ നടന്ന ആഘോഷങ്ങൾ ഫാ. ജോഷി വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. സുനിൽ തോമസ്, ഫാ. ജോബിൻ റ്റി. ജയിംസ്, ഷിബു സാമുവേൽ, ഇന്ദു സി. പണിക്കർ, നീന റ്റി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.