ക്ഷേത്രമുറ്റത്തു കടന്ന് അതിക്രമം കാട്ടിയയാൾ അറസ്റ്റില്‍
1488769
Saturday, December 21, 2024 4:20 AM IST
പത്തനംതിട്ട: കല്ലറക്കടവ് കല്ലറപ്പാറ മഹാദേവക്ഷേത്രത്തില്‍ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. കല്ലറക്കടവ് പുതിയ്യത്ത് മേലേതില്‍ വീട്ടില്‍ ടി. പവിത്രനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രമുറ്റത്ത് കടന്ന് മഹാദേവ വിഗ്രഹത്തിനും മറ്റും നാശനഷ്ടമുണ്ടാക്കുകയും ആചാരതടസം സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് കേസ്. ക്ഷേത്രനടത്തിപ്പുചുമതലക്കാരനായ കല്ലറക്കടവ് തോളൂര്‍ മേഘമല്‍ഹാര്‍ വീട്ടില്‍ ജെ. അജിത് കുമാറിന്റെ പരാതിപ്രകാരമാണ് കേസ് എടുത്തത്.