നിയമസഭ പുസ്തകോത്സവം ക്വിസ്: തോട്ടക്കോണം സ്കൂളിന് ഒന്നാംസ്ഥാനം
1485944
Tuesday, December 10, 2024 7:55 AM IST
പന്തളം: 2025 ജനുവരി ഏഴു മുതൽ 13 വരെ കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സ്കൂൾ (ഹൈസ്കൂൾ, ഹയർ സെക്കൻഡറി) വിദ്യാർഥികളായി നടത്തിയ കോട്ടയം മേഖലാതല ക്വിസ് മത്സരത്തിൽ തോട്ടക്കോണം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ഷിഹാദ് ഷിജു, നാദിയ നജ്മുദീൻ എന്നിവർ ഒന്നാം സ്ഥാനം നേടി.
കലഞൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വി. നിരഞ്ജൻ, അർജുൻ എസ്. കുമാർ എന്നിവർ രണ്ടാം സ്ഥാനം നേടി . ക്വിസ് മത്സരം നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മെഗാ ഫൈനൽ മത്സരം ജനുവരി ഒന്പതിനു നിയമസഭാ മന്ദിരത്തിൽ നടക്കും.