കഞ്ചാവുമായി അറസ്റ്റ് ചെയ്തു
1485942
Tuesday, December 10, 2024 7:55 AM IST
ശബരിമല: സന്നിധാനത്ത് നടപ്പന്തലിൽ പോലീസിന്റെ ബോംബ് ഡീറ്റെക്ഷൻ സംഘത്തിന്റെ പരിശോധനയിൽ ആന്ധ്രാ സ്വദേശിയുടെ ബാഗിൽനിന്നും 27 ഗ്രാം കഞ്ചാവ് കണ്ടെത്തി. നെല്ലൂർ ശ്രീരാമലു ശ്രീപോട്ടി ബുജ ബുജ നെല്ലൂർ ഭാഗത് സിംഗ് കോളനിയിൽ ഗോല്ല സന്ദീപ് കുമാറാണ് (28) പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സാധാരണ നടക്കുന്ന സ്കാനർ പരിശോധനയിൽ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോൾ അറയ്ക്കുള്ളിൽ കഞ്ചാവ് കണ്ടെത്തി.
പോലീസ് ഉദ്യോഗസ്ഥർ സന്നിധാനം പോലീസിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, എസ്എച്ച്ഒ അനൂപ് ചന്ദ്രൻ റാന്നി ഡിവൈഎസ്പി ആർ. ജയരാജിനെ അറിയിച്ച് നിർദേശപ്രകാരം തുടർനടപടികൾ കൈക്കൊണ്ടു.