സിവില്‍ സര്‍വീസ് കായികമേള സമാപിച്ചു
1485940
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസ് കായികമേളയുടെ ഉദ്ഘാടനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ നിര്‍വഹിച്ചു. സെക്രട്ടറി കെ.എസ്. അമല്‍ജിത് അധ്യക്ഷത വഹിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവംഗം ആര്. പ്രസന്നകുമാര്‍, എന്‍ജിഒ യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് ജി. അനീഷ് കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ തങ്കച്ചന് പി. ജോസഫ്, റോബിന് വിളവിനാല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകരായ പി.ബി. കുഞ്ഞുമോന്, എസ്. ഷെഫീഖ്, അജിരാജ് കെ. ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.