മരിച്ച നിലയിൽ
1485936
Tuesday, December 10, 2024 7:55 AM IST
കോന്നി: കോന്നിയിൽ നിർമാണത്തിലിരിക്കുന്ന കെഎസ്ആർടിസി ഡിപ്പോയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് പുത്തൻ വീട്ടിൽ ബൈജുവിനെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്.
കെഎസ്ആർടിസി ഡിപ്പോ കെട്ടിടത്തിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കോന്നി പോലീസ് നടപടി സ്വീകരിച്ചു.
ഭാര്യ: അൻസിയ. മക്കൾ: സഹാന, ഷാജഹാൻ.