വൈദ്യുതി നിരക്ക് വര്‍ധന: കോണ്‍ഗ്രസ് പ്രകടനം നടത്തി
1485497
Monday, December 9, 2024 4:31 AM IST
നെടുമ്പ്രം: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി നിര്‍ദേശപ്രകാരം നെടുമ്പ്രം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊടിയാടി ജംഗ്ഷനില്‍നിന്നു പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ബിനു കുര്യന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അനില്‍ സി. ഉഷസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
കെ. ജെ. മാത്യു, എ. പ്രദീപ് കുമാര്‍, രാജു കുന്നില്‍, സക്കറിയ, രാജഗോപ പ്രഭു, ജേബോയി, ചാക്കോ വര്‍ഗീസ് ഓമനക്കുട്ടന് ചെറുമട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.