നഷ്ടപരിഹാരം നല്‍കണം
1485496
Monday, December 9, 2024 4:31 AM IST
എടത്വ: കൃഷിനാശം നേരിട്ട പാടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പാടശേഖര സമിതികള്‍. തലവടി കണ്ടങ്കേരി -കടമ്പങ്കേരി പാടശേര സമതികളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. മടവീഴ്ചയുണ്ടായ പാടങ്ങളിലും മടവീഴ്ച ഭീഷണി നേരിടുന്ന പാടങ്ങളിലും നെല്‍കര്‍ഷകരെ സംരക്ഷിക്കാന്‍ സഹായം അനുവദിക്കണമെന്നാണ് സമിതികളുടെ ആവശ്യം.
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും കാര്‍ഷിക കലണ്ടര്‍ പുനഃക്രമീകരിക്കാനും ശക്തമായ വേലിയേറ്റം നിയന്ത്രിക്കാന്‍ തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കണമെന്നും സമിതികള്‍ ആവശ്യപ്പെട്ടു.