കാരുണ്യഭവൻ ഉദ്ഘാടനം ചെയ്തു
1485495
Monday, December 9, 2024 4:29 AM IST
തഴക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം വയോജന സംരക്ഷണം ലക്ഷ്യമാക്കി തഴക്കര തെയോ ഭവൻ അരമനയ്ക്കുസമീപം ഒരുക്കിയ മാർ പക്കോമിയോസ് കാരുണ്യഭവൻ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം ഒരുക്കിയ മാർ പക്കോമിയോസ് കാരുണ്യ ഭവന്റെ ഫലകം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അനാച്ഛാദനം ചെയ്തു.
ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്താ എബ്രഹാം മാർ എപ്പിഫാനിയോസ് അധ്യക്ഷത വഹിച്ചു. എം.എസ്. അരുൺകുമാർ എംഎൽഎ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം കരിപ്പുഴ, നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ, നഗരസഭ അംഗം നൈനാൻ സി. കുറ്റിശേരിൽ,
ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, ഭദ്രാസന കൗൺസിൽ അംഗം ഫാ. പി.ഡി. സ്ക്കറിയ പൊൻവാണിഭം, മാർ പക്കോമിയോസ് കാരുണ്യഭവൻ ഡയറക്ടർ ഫാ. ഷിജി കോശി എന്നിവർ പ്രസംഗിച്ചു. 2019-24 കാലയളവിലെ ഭദ്രാസന കൗൺസിൽ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.