ടൂറിംഗ് ടാക്കീസ് നാളെ പത്തനംതിട്ടയിൽ
1484804
Friday, December 6, 2024 4:56 AM IST
പത്തനംതിട്ട: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുന്നോടിയായി ടൂറിംഗ് ടാക്കീസ് എന്ന പേരിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വിളംബര ജാഥയ്ക്ക് നാളെ പത്തനംതിട്ടയിൽ സ്വീകരണം നൽകും.
രാജ്യാന്തര ചലച്ചിത്രമേളയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന ജാഥയ്ക്ക് പത്തനംതിട്ട മുനിസിപ്പാലിറ്റിയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയും ചേർന്നാണ് സ്വീകരണം ഒരുക്കുന്നത്. വൈകുന്നേരം അഞ്ചിന് ടൗൺ ഹാളിൽ മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.