എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് പരിശീലനം
1484802
Friday, December 6, 2024 4:56 AM IST
പത്തനംതിട്ട: സംസ്ഥാന എൻഎസ്എസ് സെല്ലും സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കാതോലിക്കേറ്റ് കോളജും സംയുക്തമായി കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ. എൻ. അൻസർ ഉദ്ഘാടനം ചെയ്തു. കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അധ്യക്ഷത വഹിച്ചു.
ആത്മ എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ ബ്രഹ്മനായകം മഹാദേവൻ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ, അസിസ്റ്റന്റ് ഡയറക്ടർ എസ്. സജിത്ത്, കേരള സാങ്കേതിക സർവകലാശാല എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ എച്ച്. എസ്. ശ്രീദീപ, വൊക്കേഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് റീജണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ. അനിൽ,
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ ജി. രാജശ്രീ, കാതോലിക്കേറ്റ് കോളജ് പ്രോഗ്രാം ഓഫീസർ ഡോ. ഗോകുൽ ജി. നായർ എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.