ച​ങ്ങ​നാ​ശേ​രി: പി​തൃ​വേ​ദി റൂ​ബി ജൂ​ബി​ലി​യു​ടെ ഓ​ർ​മ​യ്ക്കാ​യ് നാ​ല് മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പി​താ​ന്മാ​രെ എ​ല്ലാ​വ​ർ​ഷ​വും ആ​ദ​രി​ക്കാ​ൻ അ​തി​രൂ​പ​ത പി​തൃ​വേ​ദി.

പി​തൃ​വേ​ദി​യു​ടെ 41-ാമ​ത് ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 15ന് ​ചെ​ത്തി​പ്പു​ഴ​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഥ​മ പു​ര​സ്കാ​ര​ങ്ങ​ൾ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ പി​താ​വ് സ​മ്മാ​നി​ക്കും. കാ​ർ​ഷി​കം, ആ​തു​ര സേ​വ​നം, ക​ല, കാ​യി​കം, പൊ​തു​പ്ര​വ​ർ​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യ​ച്ച​വ​രെ​യാ​ണ് 5001 രൂ​പ​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ ഇ​ട​വ​ക വി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം വേ​ണം അ​വാ​ർ​ഡി​ന് എ​ൻ​ട്രി അ​യ​യ്ക്കാ​ൻ. ⁠ഡി​സം​ബ​ർ ഒ​ന്പ​തി​ന​കം എ​ൻ​ട്രി​ക​ൾ ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും എ​ൻ​ട്രി ഫോ​മി​നും ഫോ​ൺ: 96457 05899, 94479 57272, 93888 51627.