പ്ലാസ്റ്റിക് രഹിത കാന്പസ് പദ്ധതിക്കു തുടക്കം
1484799
Friday, December 6, 2024 4:56 AM IST
ഇരവിപേരൂർ: വൈഎംസിഎ തിരുവല്ല സബ് - റീജൺ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് രഹിത കാമ്പസ് പദ്ധതിക്ക് ഇമ്മാനുവൽ മാർത്തോമ്മ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളുകളിൽ പരിപൂർണമായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക, അതുവഴി വിദ്യാർഥികൾക്ക് ബോധവത്കരണം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സബ് - റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ജോസഫ് ജോണി, വൈഎംസിഎ മുൻ സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് നെല്ലാനിക്കൽ, സബ് - റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, വൈഎംസിഎ പ്രസിഡന്റ് ഐപ്പ് വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.