ഭിന്നശേഷി സമൂഹത്തെ സർക്കാർ അവഗണിച്ചു: സതീഷ് കൊച്ചുപറന്പിൽ
1484798
Friday, December 6, 2024 4:56 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള പല ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിര്ത്തലാക്കിക്കൊണ്ടിരിക്കുകയാണെന്നും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷേമപെന്ഷന് പോലും മാസങ്ങളായി കുടിശികയാണെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിഎപിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീന്, ഡിഎപിസി സംസ്ഥാന സമിതി അംഗം മത്തായി തോമസ് മണ്ണടിശാല, ജില്ലാ ജനറല്‍ സെക്രട്ടറി സജി കലഞ്ഞൂര്‍, റോസമ്മ വര്‍ഗീസ് പത്തനംതിട്ട, അജിത്ത് മണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍ തുടങ്ങിയവർ പ്രസംഗിച്ചു. സെമിനാറിന് ഡി.എൻ. തൃദീപ് നേതൃത്വം നൽകി.