പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ
1484791
Friday, December 6, 2024 4:47 AM IST
പത്തനംതിട്ട: സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.
ചെന്നീർക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ എസ്. സുധിയാണ് (23) പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിനു മുന്പും അതിനുശേഷവും വിവിധയിടങ്ങളിൽ എത്തിച്ച് ഇയാൾ പീഡിപ്പിച്ചെന്നാണ് മൊഴി.
പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, വനിതാ സെൽ എസ്ഐ കെ. ആർ. ഷമീമോൾ മൊഴി രേഖപ്പെടുത്തുകയും പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ഡി. ഷിബുകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
സുധിയെ ഇയാളുടെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.