ആധുനിക സൗകര്യങ്ങളോടെ ചെത്തിപ്പുഴ ആശുപത്രിയിലെ ഡെര്‍മറ്റോളജി വിഭാഗം തുറന്നു
1484786
Friday, December 6, 2024 4:47 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ വിപുലീകരിച്ച ഡെര്‍മറ്റോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാതാരം സരയൂ മോഹന്‍ ഉദ്ഘാടനം ചെയ്തു. മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി എല്ലാത്തരം ചര്‍മത്തിനും അനുയോജ്യമായ ലേസര്‍ സംവിധാനം ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കോസ്മെറ്റിക് ഡെര്മറ്റോളജിക്കുള്ള പ്രത്യേക വിഭാഗവും കുട്ടികള്‍ക്കായുള്ള പ്രത്യേകം സര്‍വീസുകളും പ്രവര്‍ത്തനസജ്ജമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒപി കണ്‍സള്‍ട്ടേഷനും ട്രീറ്റ്മെന്റുകള്‍ക്കും ഒരു മാസകാലത്തേക്കു നിരവധി ഇളവുകളും ലഭ്യമാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി ചങ്ങനാശേരി ബ്യൂട്ടി ക്വീന്‍ മത്സരവും സംഘടിപ്പിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടി കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള ചികിത്സ ചെത്തിപ്പുഴ ആശുപത്രിയില്‍ ലഭ്യമെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു.
അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഡെര്‍മറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡെര്മറ്റോളജിസ്റ്റുമാരായ ഡോ. ജോയിസ് മരിയ ജോസഫ്, ഡോ. നീമ ജോയ് എന്നിവര്‍ പ്രസംഗിച്ചു.