അജ്ഞാതമൃതദേഹം പന്പാ നദിയിൽ
1484548
Thursday, December 5, 2024 4:39 AM IST
പമ്പ: പമ്പ പോലീസ് സ്റ്റേഷൻ പരിധിയില്‍ കൊല്ലമുള ആലപ്പാട്ട് കടവിലെ പമ്പാ നദിയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അരയില്‍ ചരടുകൊണ്ട് കെട്ടിയ ചാരനിരത്തിലുള്ള പാന്റ്സ് ധരിച്ചിട്ടുണ്ട്. ഇരുണ്ട നിറമാണ്, 45 വയസ് തോന്നിക്കും, മൃതദേഹത്തിന് മൂന്നു ദിവസം പഴക്കം തോന്നിക്കുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പമ്പ പോലീസ് സ്റ്റേഷന്: 04735 203412. പോലീസ് ഇന്‍സ്പെക്ടര്‍: 9497987049. എസ്ഐ: 9497980229 എന്നിവരെ അറിയിക്കണം. മൃതദേഹം കോട്ടയം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍.