ഹോട്ടൽ, റസ്റ്ററന്റ് അസോസിയേഷൻ സമ്മേളനം
1484546
Thursday, December 5, 2024 4:39 AM IST
പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവൻഷൻ കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ഉല്ലാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജ വിശിഷ്ടാതിഥികളെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി വീരഭദ്രൻ സംഘടനാ സന്ദേശം നൽകി. സംസ്ഥാന കമ്മിറ്റി അംഗം എൻ. കെ. നന്ദകുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുനു ഫിലിപ്പ്, ജില്ലാ സെക്രട്ടറി സന്തോഷ് മാത്യു,
പി.എ. മത്തായി, കെ.ജി. ബാലകൃഷ്ണക്കുറുപ്പ്, ലിസി അനു, പ്രതാപ് സിംഗ്, സോണി സഖറിയ, ഗീത ചന്ദ്രബോസ്, കെ.കെ. നവാസ്, ലിസി അനു, പ്രതാപ് സിംഗ്, സോണി സഖറിയ, ഗീത ചന്ദ്രബോസ്, നവാസ് കെ.കെ. എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി മാണിക്യം കോന്നി - പ്രസിഡന്റ്, എ.വി. ജാഫർ - സെക്രട്ടറി, സക്കീർ ശാന്തി - ട്രഷറർ, റോയി മാത്യൂസ് - വർക്കിംഗ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ഹരിഹരൻ, സംസ്ഥാന കമ്മറ്റിയംഗം ബെന്നി എന്നിവർ വരണാധികാരികളായിരുന്നു.