രാഹുൽ മാങ്കൂട്ടത്തിലിന് ജന്മനാടിന്റെ വരവേല്പ്
1484545
Thursday, December 5, 2024 4:39 AM IST
അടൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജന്മനാടായ അടൂരിൽ സ്വീകരണം നൽകി. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇന്നലെ വൈകുന്നേരം എത്തിയ രാഹുലിനെ ഏനാത്ത് ജംഗ്ഷനിൽനിന്നു നിരവധി വാഹനങ്ങളുടെ അകന്പടിയോടെ അടൂരിലേക്ക് സ്വീകരിച്ചു. എംസി റോഡുവഴി സ്വീകരണങ്ങൾ ഏറ്റുവാങ്ങി ബൈപാസ് വഴി അടൂർ കെഎസ്ആർടിസി ജംഗ്ഷനിലെത്തിയ ശേഷമായിരുന്നു സ്വീകരണം.
സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ കെ.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു. ഷാഫി പറന്പിൽ എംപി, പി.സി. വിഷ്ണുനാഥ് എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ്, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ,
കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോൺ, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ, ഏഴംകുളം അജു, എം.ജി. കണ്ണൻ, പഴകുളം ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.