നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നീതിക്കായി പോരാടും: ഡോ. ഷെമ മുഹമ്മദ്
1484543
Thursday, December 5, 2024 4:39 AM IST
പത്തനംതിട്ട: കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ കോൺഗ്രസ് പോരാട്ടം തുടരുമെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ. ഷെമ മുഹമ്മദ്. നവീൻ ബാബുവിന്റെ കുടുംബത്തെ മലയാലപ്പുഴയിലെ വീട്ടിൽ എത്തി കണ്ടശേഷം സംസാരിക്കുകയായിരുന്നു ഷെമ.
സ്ത്രീപക്ഷം പറഞ്ഞ് അധികാരത്തിൽ വന്ന സിപിഎം സ്ത്രീകൾക്ക് സംസ്ഥാനത്ത് അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയെതെന്നും അവർ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, എലിസബത്ത് അബു ,
മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ, നേതാക്കളായ ജയിംസ് കീക്കരിക്കാട്ട്, ബിബിൻ ബേബി, ബിന്ദു ജോർജ്, ആശ പെരുമ്പറയാൽ, ബിന്ദു ഗോപൻ, ശശി പാറയരികിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.