ഇലന്തൂർ ബ്ലോക്ക് കേരളോത്സവം നാളെ
1484540
Thursday, December 5, 2024 4:39 AM IST
ഇലന്തൂര്‍: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നാളെ വൈകുന്നേരം നാലിന് കീക്കൊഴൂര്‍ ഇലഞ്ഞിക്കല്‍ സ്പോര്‍ട്സ് അരീന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാം പി. തോമസ് അധ്യക്ഷത വഹിക്കും.
ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നാളെ വൈകുന്നേരം നാലിന് കീക്കൊഴൂര്‍ ഇലഞ്ഞിക്കല്‍ സ്പോര്‍ട്സ് അരീന ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും മറ്റു കായിക മത്സരങ്ങള്‍ ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലും കലാമത്സരങ്ങള്‍ 15-ന് കോഴഞ്ചേരി കമ്യൂണിറ്റി ഹാളിലും രചനാ മത്സരങ്ങള്‍ 15-ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും നടത്തും.