കോ​ന്നി: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ക്രൂ​ര​മാ​യി ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ കാ​ണ​ക്കാ​രി പ​റ​മ്പാ​ട്ട് എ​ബി​ന്‍ മോ​ഹ​നെ​യാ​ണ് (സ​നോ​ജ്, 37) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ മ​ദ്യ-മ​യ​ക്കു​മ​രു​ന്നു​ക​ള്‍​ക്ക് അ​ടി​മ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30നാ​ണ് സം​ഭ​വം. വീ​ട്ട​മ്മ​യു​ടെ വാ​യ്ക്കു​ള്ളി​ല്‍ മു​റി​വ് ഉ​ണ്ടാ​വു​ക​യും ഒ​രു പ​ല്ല് ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കോ​ന്നി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കി​യി​രു​ന്നു. ‌

കോ​ന്നി​യി​ലെ മാ​രു​തി ഷോ​റൂ​മി​ല്‍ സ്‌​പ്രേ പെ​യി​ന്‍റ​റായി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് എ​ബി​ൻ മോ​ഹ​നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.