ഭിന്നശേഷിദിനം ആചരിച്ച് എസ്എസ്കെ
1484507
Thursday, December 5, 2024 4:26 AM IST
റാന്നി: സമഗ്ര ശിക്ഷ കേരളം ലോക ഭിന്നശേഷി ദിനം ആചരിച്ചു. പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം റാന്നി ബിആർസിയുടെ ആഭിമുഖ്യത്തിൽ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം വിശിഷ്ടാതിഥിയായി പങ്കെടുത്തു കുട്ടികളുമായി സംവദിച്ചു.
ഡിഡിഇ ബി.ആർ. അനില മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി, ബിന്ദു റെജി, കെ.ആർ. പ്രകാശ്, ജില്ലാ പഞ്ചായത്ത് മെംബർ ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുജ ബിനോയ്,
ഡിപിസി റെനി ആന്റണി ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ. സുജമോൾ, എ.പി. ജയലക്ഷ്മി, ബിപിസി ഷാജി. എ.സലാം, ഡയറ്റ് ഫാക്കൽറ്റി ഡോ. കെ.കെ. ദേവി, ഫെഡറൽ ബാങ്ക് മാനേജർ ടോം തോമസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ഇൻക്ലൂസീവ് കായികോൽസവത്തിൽ വിജയികളായവരെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത പിന്നണിഗായകൻ അനൂപ് വി. കടമ്മനിട്ട കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ചു.