‘കരുതലും കൈത്താങ്ങും’ ക്രമീകരണങ്ങൾ ഉറപ്പാക്കും
1484506
Thursday, December 5, 2024 4:26 AM IST
പത്തനംതിട്ട: ജില്ലയില്‍ ഒമ്പത് മുതല്‍ 17 വരെ മന്ത്രിമാരായ വീണാ ജോര്‍ജിന്റെയും പി. രാജീവിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല പൊതുജന അദാലത്തിലേക്കുള്ള എല്ലാ സൗകര്യവും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ.
അദാലത്ത് വേദിയില്‍ മെഡിക്കല്‍ ടീമിന്റെയും ഫയര്‍ഫോഴ്സിന്റെയും സേവനം ഉണ്ടാകും. കുടിവെള്ളം, വീല്‍ചെയര്‍ എന്നിവയും ക്രമീകരിക്കും. തദ്ദേശവകുപ്പിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ഹരിതചട്ടം പാലിച്ചാകും അദാലത്ത്. അവശ്യത്തിനുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കും. കുടുംബശ്രീ സ്റ്റാള്‍ എല്ലായിടത്തും പ്രവർത്തിക്കും.
അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം താലൂക്കുകളില്‍ ചേര്‍ന്ന് തയാറെടുപ്പുകള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിര്‍ദേശം നല്കി.