കാനനപാത വീണ്ടും തുറന്നു; 581 പേരെ കടത്തിവിട്ടു
1484505
Thursday, December 5, 2024 4:26 AM IST
ശബരിമല: വണ്ടിപ്പെരിയാർ - സത്രം - മുക്കുഴി - പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ഇന്നലെ 581 പേരെയാണ് കടത്തിവിട്ടത്. കനത്തമഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് നിരോധനം നീക്കിയത്. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെ യും വനംവകുപ്പിന്റെയും സേവനം പാതയിൽ ലഭ്യമാക്കിയിട്ടുണ്ട്.