ശിവഗിരി പദയാത്ര 26ന്
1484504
Thursday, December 5, 2024 4:26 AM IST
പത്തനംതിട്ട: 92-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ പ്രചാരണ സഭയുടെ നേതൃത്വത്തിൽ 41 -ാമത് ശിവഗിരി പദയാത്ര 26ന് ആരംഭിക്കും. രാവിലെ 10ന് എസ്എൻഡിപി യോഗം ചെന്നീർക്കര 89-ാം നമ്പർ ശാഖയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കും.
കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. പദയാത്ര ക്യാപ്റ്റൻ സി.എസ്. വിശ്വംഭരൻ ധർമ പതാക ഏറ്റുവാങ്ങും. എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി. അനിൽ കുമാർ, ചെന്നീർക്കര സിഎസ്ഐ പള്ളി വികാരി റവ. അനൂപ് ബേബി,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, ഗുരുധർമ പ്രചാരണ സഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാൻ അനിൽ തടാലിൽ, ഗുരുധർമ പ്രചാരണ സഭ മാതൃസഭ കേന്ദ്ര വൈസ് പ്രസിഡന്റ് മണിയമ്മ ഗോപിനാഥൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പദയാത്ര രജിസ്ട്രേഷനും മറ്റ് അന്വേഷണങ്ങൾക്കുമായി ബന്ധപ്പേടേണ്ട ഫോൺ : മനുരാജ് (9645454501), ക്യാപ്ടൻ സി.എസ്. വിശ്വംഭരൻ (7034174597).
ജനറൽ കൺവീനർ മനുരാജ്, കൺവീനർ ഓമനക്കുട്ടൻ, പബ്ലിസിറ്റി ചെയർമാൻ പദ്മകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.