വീട്ടുമുറ്റത്തു കിടന്ന കാര്‍ റോഡിലേക്കു മറിഞ്ഞു
1484502
Thursday, December 5, 2024 4:26 AM IST
മല്ലപ്പള്ളി: വീട്ടുമുറ്റത്തുനിന്ന് ഉരുണ്ടുനീങ്ങിയ കാര്‍ റോഡിലേക്ക് മറിഞ്ഞു. ഒരാള്‍ക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രിയാണ് അപകടം. മല്ലപ്പള്ളി - ചെറുകോല്‍പ്പുഴ റോഡില്‍ എഴുമറ്റൂര്‍ അരീക്കല്‍ ജംഗ്ഷനു സമീപമാണ് അപകടം. കാര്‍ വീട്ടില്‍നിന്നു പുറത്തേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണംവിടുകയായിരുന്നു.
വീട്ടുമുറ്റത്തെ സംരക്ഷണവേലി തകര്‍ത്ത് 16 അടി താഴ്ചയില്‍ റോഡിലേക്ക് തലകീഴായി മറിഞ്ഞു. അപകടം നടക്കുമ്പോള്‍ പ്രധാന റോഡിലൂടെ മറ്റ് വാഹനങ്ങള്‍ എത്താതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കാര്‍ ഓടിച്ചിരുന്ന മാടത്തുങ്കല്‍ എം.കെ. ശശികുമാറിനു (60) പരിക്കേറ്റു.