ലോറി വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു
1484501
Thursday, December 5, 2024 4:26 AM IST
കോന്നി: കോന്നി - ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട പിഡി യുപി സ്കൂളിനു സമീപം ചരക്കുലോറി നിയന്തണംവിട്ട് ഇടിച്ച് വൈദ്യുത പോസ്റ്റും വീടിന്റെ മതിലും തകര്‍ന്നു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.
ആട്ട കയറ്റി ചന്ദനപ്പള്ളി ഭാഗത്തേക്കു വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്.