മലയാലപ്പുഴയിൽ തലയോട്ടി കണ്ടെത്തി
1484261
Wednesday, December 4, 2024 4:55 AM IST
പത്തനംതിട്ട: മലയാലപ്പുഴ പൊതീപ്പാട്ട് പുരയിടം വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി. മലയാലപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും ജെഎസ്എസ് സംസ്ഥാന നേതാവുമായിരുന്ന റോസ് വില്ലയിൽ എൻ.എൻ. സദാനന്ദന്റെ പുരയിടത്തിലാണ് ഇന്നലെ രാവിലെ തലയോട്ടി കണ്ടെത്തിയത്.
കാടുപിടിച്ചു കിടന്ന സ്ഥലത്തെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനയ്ക്കായി തലയോട്ടി ഫോറൻസിക് അധികൃതർ കൊണ്ടുപോയി.