മദ്യപിച്ച് മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിച്ച കേസിൽ മകൻ അറസ്റ്റിൽ
1484260
Wednesday, December 4, 2024 4:55 AM IST
പത്തനംതിട്ട: മദ്യലഹരിയിൽ മാതാപിതാക്കളെ ഉപദ്രവിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ ഗോപിനാഥ കുറുപ്പിന്റെ മകൻ തച്ചാടിയിൽ മഹേന്ദ്രനാണ് (44) അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ ഇയാൾ മദ്യപിച്ചുവന്ന് നിരന്തരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ട്.
കഴിഞ്ഞദിവസവും ഇത്തരത്തിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിക്കുകയും മാരകായുധംകൊണ്ടു ശരീരം മുഴുവൻ മുറിവുണ്ടാക്കുകയും ചെയ്തു. വീട്ടിൽനിന്നിറങ്ങി ഓടി രക്ഷപ്പെട്ടശേഷം ഇവർ പന്തളം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പന്തളം എസ്എച്ച്ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ മഹേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.