ശ​ബ​രി​മ​ല: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​തേ​വ​രെ കെ​എ​സ്ആ​ർ​ടി​സി 8657 ദീ​ർ​ഘ​ദൂ​ര ട്രി​പ്പു​ക​ൾ ന​ട​ത്തി. പ​മ്പ - നി​ല​യ്ക്ക​ൽ റൂ​ട്ടി​ൽ 43,241 ട്രി​പ്പാ​ണ് ന​ട​ത്തി​യ​തെ​ന്ന് പ​മ്പ സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ശ​രാ​ശ​രി പ്ര​തി​ദി​ന വ​രു​മാ​നം 46 ല​ക്ഷം രൂ​പ​യാ​ണ്.

180 ബ​സു​ക​ൾ പ​മ്പ യൂ​ണി​റ്റി​ൽ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്നു. പ്ര​തി​ദി​നം ശ​രാ​ശ​രി 90,000 യാ​ത്ര​ക്കാ​രാ​ണ് കെ​എ​സ്ആ​ർ​ടി​സി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. തെ​ങ്കാ​ശി, തി​രു​ന​ൽ​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ, ചെ​ന്നൈ, പ​ഴ​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും.

പ​മ്പ ത്രി​വേ​ണി​യി​ൽ​നി​ന്ന് പ​മ്പ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ര​ണ്ടു ബ​സു​ക​ൾ സ​ർ​വീ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. നി​ല​യ്ക്ക​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളെ ബ​ന്ധി​പ്പി​ച്ച് മൂ​ന്നു ബ​സു​ക​ൾ 10 രൂ​പ നി​ര​ക്കി​ൽ സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.