നിയന്ത്രണംവിട്ട കാർ മറിഞ്ഞു
1484256
Wednesday, December 4, 2024 4:55 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ സിഎംഎസ് സ്കൂൾ ഗ്രൗണ്ടിനു സമീപം നിയന്ത്രണം വിട്ട കാർ 20 അടി താഴ്ചയിലേക്കു മറിഞ്ഞു.
കാർ ഓടിച്ചിരുന്ന സ്ത്രീയും ഒപ്പം ഉണ്ടായിരുന്ന കുട്ടിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടം.