തി​രു​വ​ല്ല: നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല​യി​ൽ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച 1.17 രൂ​പ​യു​ടെ അ​ധി​ക​വ​ർ​ധ​ന ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്ന​താ​യി ക​ർ​ഷ​ക​ർ. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​ര​ണ​വി​ല​യി​ൽ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര സ​ഹാ​യ​മാ​യി 1.17 രൂ​പ കി​ലോ​ഗ്രാ​മി​ന് അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ൽ, സം​സ്ഥാ​ന​ത്ത് കി​ലോ​യ്ക്ക് 28. 20 രൂ​പ നി​ര​ക്കി​ൽ സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​തേ വി​ല​യാ​ണ് ഇ​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്.

വ​ള​ത്തി​ന്‍റെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും വി​ല​യി​ലും കൂ​ലി​യി​ലും ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഹാ​ൻ​ഡി​ലിം​ഗ് ചാ​ർ​ജ് ഒ​രു ക്വി​ന്‍റ​ലി​ന് 300 രൂ​പ വ​രെ ക​ർ​ഷ​ക​ർ ന​ൽ​കേ​ണ്ടി വ​രു​മ്പോ​ൾ ല​ഭി​ക്കു​ന്ന​ത് 2002-ൽ ​നി​ശ്ച​യി​ച്ച വെ​റും 12 രൂ​പ മാ​ത്ര​മാ​ണ്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് നെ​ൽ​വി​ല​യി​ൽ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന ന​ൽ​കേ​ണ്ട​തി​നു പ​ക​രം ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യം പോ​ലും ത​ട്ടി​ത്തെ​റി​പ്പി​ക്കു​കാ​യ​ണെ​ന്ന് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി

നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച 1.17 രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​വ​ർ​ന്നെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി പ​റ​ഞ്ഞു. 28.20 രൂ​പ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സം​ഭ​ര​ണ​വി​ല​യാ​ണ്. അ​തി​നു​ശേ​ഷ​മാ​ണ് ഈ ​വ​ർ​ഷം കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് താ​ങ്ങു​വി​ല​യി​ൽ 1. 17 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്തി​യ​ത്.

ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന വ​രു​ത്തേ​ണ്ടി​ട​ത്ത് ഉ​ള്ള​തു​പോ​ലും ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ സ​മീ​പ​നം ക്രൂ​ര​വും ക​ർ​ഷ​ക സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് പു​തു​ശേ​രി കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് സൗ​ക​ര്യ​മാ​ക്കി ആ ​തു​ക സം​സ്ഥാ​ന​ത്തി​ന്‍റെ പ്രോ​ത്സാ​ഹ​ന വി​ഹി​ത​ത്തി​ൽ​നി​ന്ന് കു​റ​ച്ച് ബാ​ധ്യ​ത​യി​ൽ​നി​ന്ന് ഒ​ഴി​വാ​കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥി​രം പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 2023-ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു രൂ​പ കൂ​ട്ടി​യ​പ്പോ​ഴും സം​സ്ഥാ​ന​ത്തി​ന്‍റെ പ്രോ​ത്സാ​ഹ​ന വി​ഹി​ത​ത്തി​ൽ​നി​ന്ന് ആ ​തു​ക കു​റ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ച്ചി​രു​ന്നു.

2017 - 18-ലും 18-19​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ങ്ങുവി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു പൈ​സ പോ​ലും കൂ​ട്ടി​യി​ല്ല. ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ 52 പ​സ​യും ഇ​പ്പോഴ​ത്തെ ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ 20 പൈ​സ​യും വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തു ന​ൽ​കി​യി​ല്ല.

കു​റ​വു​വ​രു​ത്താ​തെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ എ​ല്ലാംകൂ​ടി കൂ​ട്ടി​യാ​ൽ 30.21 രൂ​പ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്താ​ണ് 28. 20 രൂ​പ സം​ഭ​ര​ണ വി​ല​യെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു പി​ച്ച​ച്ച​ട്ടി​യി​ൽ കൈ​യി​ട്ടു​വാ​രു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ച തു​ക​യെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.