ശില്പശാല സംഘടിപ്പിച്ചു
1479168
Friday, November 15, 2024 4:32 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്കായി കുളനട കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലതാകുമാരി,
വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു, ജെന്‍ഡര്‍ സ്പെഷലിസ്റ്റ് സ്നേഹ വാസു, ഡോ. സുമ ആന്‍ നൈനാന്, സൈക്കോളജിസ്റ്റ് ആര്.ആന്‍സി, ഡോ. പ്രകാശ് രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.