കുട്ടികൾ പമ്പ ബസുകൾ കഴുകി വൃത്തിയാക്കി
1479164
Friday, November 15, 2024 4:28 AM IST
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനം ഇന്ന് ആരംഭിക്കാനിരിക്കേ കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പത്തു പമ്പ ബസുകൾ കഴുകി വൃത്തിയാക്കി.
നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ദീപു ഉമ്മൻ, നഗരസഭാ കൗൺസിലർ പി.കെ. അനീഷ് , അധ്യാപകരായ വിദ്യാ വിക്രമൻ, എസ്. ഗോപൻ, ജിനി ലിയ രാജ്, ജി. ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. 15 നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ പ്രവർത്തനത്തിൽ പങ്കാളികളായി.