കർഷക സംസ്കാരം തിരികെ കൊണ്ടുവരണം: ഫ്രാൻസിസ് ജോർജ്
1479163
Friday, November 15, 2024 4:28 AM IST
ചുങ്കപ്പാറ: കാർഷിക മേഖലയുടെ സംരക്ഷണത്തിനു പ്രത്യേക നയം രൂപീകരിച്ച് നഷ്ടമായ സംസ്കാരം തിരികെകൊണ്ടുവരണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി. കേരള കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി യുടെ നേതൃതത്തിൽ ചുങ്കപ്പാറ കൂവക്കുന്നേൽ ഓഡിറ്റോറിയത്തിൽ നിശാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സുജിത്ത് കണ്ണാടി അധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശേരി മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുകോശി പോൾ, ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, ജില്ലാ സെക്രട്ടറി ഷാജൻ മാത്യു, ജോസഫ് ജോൺ, റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. കെ. ഫ്രാൻസിസ് ജോർജിനു സ്വീകരണവും നൽകി.