ജില്ലാ ശുചിത്വ മിഷന് ശിശുദിനാഘോഷവും ചിത്രപ്രദര്‍ശനവും നടത്തി
1479161
Friday, November 15, 2024 4:28 AM IST
പത്തനംതിട്ട: ജില്ലാ ശുചിത്വ മിഷനും മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു.
സ്വച്ഛതാ ഹി സേവ 2024 കാമ്പയിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് വലംഞ്ചുഴി ശിശുദിനാഘോഷ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ല ശുചിത്വ മിഷന് കോ -ഓര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക് മുഖ്യപ്രഭാഷണം നടത്തി.
മൗണ്ട് ബഥനി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും പങ്കാളിത്തം ഏറെയുണ്ടായി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് പി. മാത്യു, ശുചിത്വ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്.അനൂപ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി. ജി. രാജീവ്, പിടിഎ പ്രസിഡന്റ് സജി എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.