ശിശുദിനറാലികളും സമ്മേളനങ്ങളും വർണാഭമായി
1479160
Friday, November 15, 2024 4:28 AM IST
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. രാവിലെ കളക്ടറേറ്റ് അങ്കണത്തിൽ എഎസ്പി ആർ. ബിനു പതാക ഉയർത്തി. തുടർന്നു നടന്ന ശിശുദിനറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഫ്ളാഗ് ഓഫ് ചെയ്തു. സെൻട്രൽ ജംഗ്ഷൻവഴി പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ റാലി സമാപിച്ചു.
തുടർന്നു നടന്ന സമ്മേളനത്തിൽ കുട്ടികളുടെ പ്രസിഡന്റ് ലാവണ്യ അജീഷ് (കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ) അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി ജെ. നിയതി (തോട്ടുവ ഗവ. എൽപിഎസ്) പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ ലാവണ്യ എസ്. ലിനേഷ് (കോന്നി ഗവ. ഹൈസ്കൂൾ) മുഖ്യപ്രഭാഷണം നടത്തി.
ജില്ല കളക്ടർ എസ്. പ്രേം കൃഷ്ണൻ ശിശുദിന സന്ദേശം നടത്തി . ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആർ. അജിത് കുമാർ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. മാർത്തോമ്മ എച്ച്എസ്എസ് പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ , ഹെഡ്മിസ്ട്രസ് എം.ആർ. അജി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സെക്രട്ടറി ജി. ജി. പൊന്നമ്മ , ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാർ എ.ജി. ദീപു, എസ്. മീരാ സാഹിബ് , കെ.ജി. റെജി, ദക്ഷ റ്റി. ദീപു (അട്ടച്ചാക്കൽ ഗവ.എൽപിഎസ്) സ്വാഗതവും ആദികേശ് വിഷ്ണു (കാരംവേലി ഗവ. എൽപിഎസ്) നന്ദിയും പറഞ്ഞു .
ശിശുദിനാഘോഷങ്ങൾക്കു മുന്നോടിയായി കോഴഞ്ചേരിയിൽ നടന്ന വർണോത്സവ വിജയികൾക്കും ഏറ്റവും കൂടുതൽ പോയിന്റു നേടിയ പന്തളം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യുപിഎസ് (ഒന്നാം സ്ഥാനം ) തോട്ടുവ ഗവ. എൽപിഎസ് (രണ്ടാം സ്ഥാനം), കാരംവേലിഗവ. എൽപിഎസ് (മുന്നാംസ്ഥാനം) ട്രോഫികളും ശിശുദിനറാലിയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ ( ഒന്നാം സ്ഥാനം) ,
പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ (രണ്ടാം സ്ഥാനം), പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ ( മൂന്നാം സ്ഥാനം) എന്നിവർക്ക് ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.