പിഞ്ചുകുഞ്ഞിന്റെ വിരൽ സുരക്ഷിതമാക്കി ഫയർഫോഴ്സ്
1479158
Friday, November 15, 2024 4:28 AM IST
പത്തനംതിട്ട: പൂങ്കാവ് അമ്മൂമ്മത്തോട്, വലിയവിളയിൽ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബത്തിലെ ഒരുവയസും മൂന്നുമാസവും പ്രായമായ കുഞ്ഞിന്റെ കൈവിരലുകൾ വാതിലിനും കട്ടിളയ്ക്കും ഇടയിൽ കുടുങ്ങി. പത്തനംതിട്ട യിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി യാതൊരു പരിക്കും കൂടാതെ വളരെ സുരക്ഷിതമായി കൈവിരൽ പുറത്തെടുത്തു.