പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം
1479157
Friday, November 15, 2024 4:28 AM IST
പത്തനംതിട്ട: പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 135-ാം ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡിസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, വൈസ് പ്രസിഡന്റുമാരായ വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ.കെ. റോയിസണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.