പൊതുമരാമത്ത്, ജലഅഥോറിറ്റി വകുപ്പുകൾ മെല്ലെപ്പോക്കിൽ
1479153
Friday, November 15, 2024 4:11 AM IST
പത്തനംതിട്ട: ശബരിമല തീർഥാടനം ഇന്നാരംഭിക്കാനിരിക്കേ പൊതുമരാമത്ത്, ജലഅഥോറിറ്റി വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്ക്. ജില്ല ആസ്ഥാനത്തടക്കം പൊതുമരാമത്ത് ജോലികൾ തുടങ്ങിവച്ചത് കഴിഞ്ഞദിവസമാണ്. റോഡ് അടച്ചിട്ടുകൊണ്ടുള്ള ജോലികൾ ഇന്നലെയും തുടർന്നു.
ശബരിമല പാതകളിലും പല ജോലികളും പൂർത്തീകരിക്കാനുണ്ട്. നേരത്തെ ടെൻഡർ നൽകിയ ജോലികളാണെന്നാണ് വകുപ്പ് പറയുന്നത്. എന്നാൽ മുൻകാലങ്ങളിലേതു പോലെ പ്രത്യേക ഫണ്ട് അനുവദിക്കാതെ വന്നതോടെ ഉദ്യോഗസ്ഥരും മെല്ലപ്പോക്കിലായി.
നിലയ്ക്കൽ കുടിവെള്ള പദ്ധതി അടക്കം പൂർത്തിയാക്കാൻ ജലഅഥോറിറ്റിക്കും കഴിഞ്ഞില്ല. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ടു റോഡുകളിലെ കുഴികൾ നികത്തികൊടുക്കാനും പലയിടത്തുമായിട്ടില്ല. ഇത്തരം ജോലികൾ ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി. പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.