ശബരിമലയില്‍ വൈഫൈ, റോമിംഗ് വാര്‍ത്താ വിനിമയ സംവിധാനങ്ങളുമായി ബിഎസ്എന്‍എല്‍
1478910
Thursday, November 14, 2024 4:37 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ആധുനിക വാര്‍ത്താ വിനിമയ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ബിഎസ്എന്‍എല്‍ ആവിഷ്കരിച്ചു.
അതിനൂതനവും 300 എബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ശബരിമല ,പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധ്യമാക്കി. ഫൈബര്‍ കണക്റ്റിവിറ്റിയിലുടെ ദേവസ്വം ബോര്‍ഡ്, പോലീസ്, ഫോറസ്റ്റ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍, ബാങ്കുകള്‍, വാര്‍ത്താ മാധ്യമങ്ങള്‍ ,
മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെയെല്ലാം ടെലികോം സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് .പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്റകള്‍ എന്നിവിടങ്ങളില്‍ ഫൈബര്‍ കണക്റ്റിവിറ്റി ലഭിക്കും.
വീടുകളില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന് എടുത്തിട്ടുള്ള ഏതൊരു ഉപഭോക്താവിനും ശബരിമലയില്‍ വൈഫൈ റോമിംഗ് സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. http://portal.bsnl.in/ftth/wifiroaming എന്ന പോര്‍ട്ടലിലോ ബിഎസ്എന്‍എല്‍ വൈഫൈ റോമിംഗ് എന്ന എസ്എസ്ഐഡി ഉള്ള ആക്സസ് പോയിന്റില്‍നിന്നോ രജിസ്റ്റര്‍ ചെയ്തു ഉപയോഗിക്കാം. ശബരിമലയിലേക്കുള്ള തീര്‍ഥാടനപാതയില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭ്യമാക്കാന്‍ 21 മൊബൈല്‍ ടവറുകള്‍ ബിഎസ്എന്‍എല്‍ സജ്ജമാക്കി.
സ്ഥിരം ടവറുകളില്‍ ഫോര്‍ ജി കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. എട്ടു താത്കാലിക ടവറുകളും സജ്ജമാക്കിയിട്ടുണ്ട് . പൂര്‍ണമായും തദ്ദേശീയ ഫോര്‍ ജി സാങ്കേതിക വിദ്യയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് 48 വൈഫൈ ഹോട്ട്സ്പോട്ടുകളാണ് ഭക്തര്‍ക്കുവേണ്ടി ശബരിമലയില്‍ സജ്ജമാക്കിയിരിക്കുന്നത് .ശബരിമല - 22 ,പമ്പ -13 , നിലയ്ക്കല്‍-13 എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകള്‍ ഉള്ളത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ പമ്പയിലും ശബരിമലയിലും സജ്ജീകരിക്കും. പുതിയ മൊബൈല്‍ കണക്ഷന് എടുക്കുന്നതിനും ഫോര്‍ജി സിം അപ്ഗ്രഡേഷന്, റീചാര്‍ജ്, ബില്‍ പേയ്മെന്റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
ബിഎസ്എന്‍എല്‍ ന്റെ എല്ലാവിധമായ സേവനങ്ങളും 9400901010 എന്ന മൊബൈല്‍ നമ്പറിലോ ,1800 44 44 എന്ന ചാറ്റ് ബോക്സിലോ, [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെട്ടാല്‍ സര്‍വീസ് ലഭിക്കും.