അ​ടൂ​ർ: സ്ത്രീ​ക​ൾ​ക്ക് നി​ർ​ഭ​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്താ​നും പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ കൗ​ൺ​സലിം​ഗ് സെ​ന്‍റ​റി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച കൗ​ൺ​സലിം​ഗ് സെന്‍ററിന്‍റെ ഏ​ഴാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടൂ​ർ ബോ​ധി​ഗ്രാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​-ഓർ​ഡി​നേ​റ്റ​ർ എ​സ്. ആ​ദി​ല, സ​ന്തോ​ഷ് കു​മാ​ർ, വ​ത്സ​ല​കു​മാ​രി, തോ​മ​സ് ജോ​ൺ, കോ​ടി​യാ​ട് രാ​മ​ച​ന്ദ്ര​ൻ, എ​സ്.​ ഹ​ർ​ഷ​കു​മാ​ർ, ബി​ന്ദു​രേ​ഖ, പി.​ആ​ർ. അ​നൂ​പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.